12 വയസ്സുവരെ രാജകുമാരിയെപോലെ വളർന്നു.ഇന്ന് മാതാപിതാക്കൾ നഷ്ടപെട്ട് അനാഥയായി 😥
ഞാനും പാചക കലയുടെ രാജാവും ആയിരുന്ന നൗഷാദുമായിട്ടുള്ള ബന്ധം ഏതാണ്ട് 30 വർഷത്തിലേറെ ഉണ്ട്.
ഞാൻ ഹോട്ടൽ മേഖലയിൽ വർക്ക് ചെയ്തിരുന്ന കാലം. അന്ന് തിരുവല്ല കേന്ദ്രീകരിച്ചായിരുന്നു നൗഷാദിന്റെ ഔട്ഡോർ കാറ്ററിംഗ് സർവീസ്. ഏതാണ്ട് 24 വയസ്സുമുതൽ കാറ്ററിംഗ് മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ നൗഷാദിന്റെ ആഹാരത്തിന്റെ രുചി (ബിരിയാണി )അറിയാത്തവർ ആരും ഉണ്ടായിരിക്കില്ല.
നൗഷാദും ഭാര്യ ഷീബയും ആയിരുന്നു എല്ലാത്തിന്റെയും മേൽനോട്ടം 30 വർഷങ്ങൾ കൊണ്ട് വളർന്നു വലുതായി കേരളത്തിലെ ഏറ്റവും വലിയ ഔട്ഡോർ കാറ്ററിംഗ് യൂണിറ്റ് ആയി മാറി, അതോടൊപ്പം സിനിമ മേഖലയിലും ടീവി ഷോകളിലും തിളങ്ങി നിന്നിരുന്നു നൗഷാദ്.
നൗഷാദ് ഇന്ന് തന്റെ കുഞ്ഞിനെ അനാഥയാക്കി യാത്രപറഞ്ഞു. രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ ഷീബയും യാത്രയായത്….
വിധിയുടെ ക്രൂരത…….. എന്നല്ലാതെ ഒന്നും പറയാനില്ല……എന്റെ പ്രിയ സുഹൃത്തിനു കണ്ണീരിൽ കുതിർന്ന പ്രണാമം 🙏